പേരാമ്പ്ര ഫൈന്‍ ഗോള്‍ഡ് ഡയമണ്ട്സ് നവീകരിച്ച ഷോറൂം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു.

രണ്ടുപതിറ്റാണ്ടിലേറെ പേരാമ്പ്രയുടെ സ്വര്‍ണവ്യാപാരരംഗത്ത് പരുശുദ്ധിയിലും ഗുണനിലാവാരത്തിലും  മികവുറ്റനില്‍ക്കുന്ന ഫൈന്‍ ഗോള്‍ഡ് ഡയമണ്ട്സ് നവീകരിച്ച ഷോറൂമാണ് പാണക്കാട്  മുനവറലി ശിഹാബ് തങ്ങള്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍ നാടിനായി സമര്‍പ്പിച്ചത്.പുതുക്കിയ ഡയമണ്ട്സ് സെക്ഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ്  ഉദ്ഘാടനം ചെയ്തു.


എന്നും നാടിന്റെയും നാട്ടുകാരുടെയും അളവറ്റ പ്രോല്‍സാഹനവും സഹകരണവുമാണ് ഫൈന്‍ ഗോള്‍ഡിന്റെ വിജയത്തിളക്കത്തിന് കാരണമെന്ന് ഡയകരക്ടര്‍  ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. നൗഫല്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു , ഡയരക്ടര്‍മാരായ കെ.കെ.ഷാനിഷ്. സിഎച്ച് ഷാനിദ് എന്നിവരുള്‍പ്പെടെ ഡയരക്ടര്‍മാരും, സാമൂഹ്യസാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളും, കുടുംബാംഗങ്ങളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രിയ ഉപഭോക്താക്കള്‍ക്കായി സ്‌ക്കൂട്ടര്‍ ഉള്‍പ്പെടെ വിവിധ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയ നറുക്കെടുപ്പും നടത്തുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

Post a Comment

Previous Post Next Post