നടുവണ്ണൂർ ഫോർമർ സ്കൗട്ട് ഫോറം ഹാപ്പി ഹോം പദ്ധതിയുടെ ഭാഗമായി മന്ദങ്കാവിൽ നിർമ്മിക്കുന്ന സ്നേഹഭവനത്തിൻ്റെ തറക്കല്ലിടൽ ബഹു: MLA അഡ്വ.കെ. എം. സച്ചിൻ ദേവ് നിർവ്വഹിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോദരൻ മാസ്റ്റർ വീടിൻ്റെ പ്ലാൻ കൈമാറി. ഗ്രാമ പഞ്ചായത്തംഗം പി.സുജ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ആദ്യ സംഭാവന ടി.കെ.കുഞ്ഞായിൽ നിന്നും ബ്ലോക്.പഞ്ചായത്ത് മെമ്പർ എം.കെ.ജലീൽ ഏറ്റുവാങ്ങി.
ഫോറം രക്ഷാധികാരി ബാലചന്ദ്രൻ പാറച്ചോട്ടിൽ Happy Home സന്ദേശം കൈമാറി. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സ്കൗട്ടിംഗ് രംഗത്തെ പ്രമുഖർ സംബന്ധിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ സ്വന്തമായി വീടില്ലാത്ത സാമ്പത്തികമായും മറ്റും പ്രയാസം അനുഭവിക്കുന്ന കുടുംബത്തിനാണ് പൂർവ്വ സ്കൗട്ടുകളുടെ സംഘടനയായ ഫോർമർ സ്കൗട്ട് വീട് നിർമ്മിച്ചു നൽകുന്നത്.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് വിഷൻ 2021-26 പദ്ധതിയുമായി സഹകരിച്ച് കൊണ്ടാണ് വീട് നിർമാണം
Post a Comment