പാതയോരങ്ങളിലെ കൊടിമരങ്ങൾ; 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി


സംസ്ഥാനത്തെ പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം.

കൊടിമരങ്ങൾ സ്ഥാപിച്ചവർ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കേരളത്തിൽ എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതിയെന്നും കോടതി പറഞ്ഞു.

1 Comments

  1. അധികൃത കൊടിമരം സ്ഥാപിക്കാൻ എന്താണ് ചെേയ്യേണ്ടത്.

    ReplyDelete

Post a Comment

Previous Post Next Post