വോട്ടർ പട്ടിക പുതുക്കാൻ നവംബർ 30 വരെ അവസരം; നവംബർ 21 നും 28നും ജില്ലയിൽ പ്രത്യേക ക്യാമ്പുകൾ


വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും ഒരു പോളിംഗ് സ്റ്റേഷനിൽ നിന്നോ നിയമസഭാമണ്ഡലത്തിൽ നിന്നോ മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്കാ നിയമസഭാമണ്ഡലത്തിലേക്കോ സ്ഥാനമാറ്റം നടത്തുന്നതിനും നവംബർ 30 വരെ അവസരം.   ഇതിനായി ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദ്ദേശപ്രകാരം  നവംബർ 21,  നവംബർ 28 നും ജില്ലയിലെ പോളിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

ജനസേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയവ വഴിയും   വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്തും  www.nvsp.in എന്ന വെബ്സൈറ്റ് വഴിയും തിരുത്തലുകൾ വരുത്താം.  

 തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ
പ്രകാരം 2022 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ട് വോട്ടർപ്പട്ടിക പുതുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ജില്ലയിൽ പ്രത്യേക വോട്ടർപ്പട്ടിക പുതുക്കൽ നടപടികൾ  നടന്നു വരികയാണ്. നവംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ ആവശ്യമായ തിരുത്തലുകൾ നടത്തി അന്തിമ വോട്ടർപ്പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

ജില്ലയിലെ പ്രത്യേക വോട്ടർപ്പട്ടിക പുതുക്കൽ നടപടികളുടെ വിവിധ പ്രവർത്തനങ്ങൾൾ നിരീക്ഷിക്കുന്നതിനും  തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിനും കമ്മീഷൻ നിയോഗിച്ച ഇലക്ടറൽ റോൾ ഒബ്സർവർ നവംബർ 24ന് ജില്ല  സന്ദർശിക്കും.  തിരഞ്ഞെടുപ്പ് വിഭാഗത്തിലെ സീനിയർ ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രതിനിധികളുമായും ഇവർ  സംവദിക്കും.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബി എൽ ഒ മാർ, താലൂക്ക് -ജില്ലാ ഇലക്ഷൻ വിഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്നും ലഭിക്കും. ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ വോട്ടർ പട്ടിക പുതുക്കൽ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ  അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post