കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം നടത്തിയ പടിഞ്ഞാറയിൽ സാരംഗിനെയും പൂക്കാട് റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അദ്ധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ സ്നേഹോപഹാരം നൽകി. ഉന്നത വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലും വാർഡ് മെംബർ സുധ തടവൻ കൈയിലും ചേർന്ന് ഉപഹാരം നൽകി. റഷീദ് അദ്ധ്യക്ഷത വഹിച്ചു.സതീദേവി, മോഹനൻ വീർ വീട്ടിൽ, പ്രവീൺ, ഗംഗ എസ്.നായർ, റിതുരാജേഷ്, ദിവ്യദാസ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment