കോവിഡ്‌ കുറയുന്നു ; ലോകാരോ​ഗ്യസംഘടനാ റിപ്പോര്‍ട്ട്



ലോകത്ത് പുതിയ കോവിഡ് ബാധിതർ കുറയുന്നെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ). ആഗസ്ത് ആദ്യംമുതൽ രോഗവ്യാപനം കുറഞ്ഞുവരികയാണെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്രതിവാര റിപ്പോർട്ടിൽ പറയുന്നു.


കഴിഞ്ഞയാഴ്ച ലോകമാകെ 31 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്–- മുൻ വാരത്തേക്കാൾ ഒമ്പതു ശതമാനം കുറവ്. 54,000 പേർ കോവിഡിന് ഇരയായി. ആഫ്രിക്കയിൽ 43ശതമാനവും ​ഗള്ഫിലും തെക്കുകിഴക്ക് ഏഷ്യയിലും 20ശതമാനവും കുറവുണ്ടായതായും റിപോർട്ടിൽ പറയുന്നു.

Post a Comment

Previous Post Next Post