തീയേറ്ററുകളെ ഇളക്കി മറിക്കാൻ സുരേഷ് ഗോപി; കാവൽ നവംബർ 25-ന്


സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ റിലീസ് തീയതി പുറത്ത് വിട്ടു. നവംബർ 25-ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം.

നിഥിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രഞ്ജി പണിക്കർ ആണ്. പത്മരാജ് രതീഷ്, രഞ്ജി പണിക്കർ, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ, കണ്ണൻ രാജൻ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post