ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രതിഭാ പോഷണ പരിപാടിയായ പ്രോജ്ജ്വലം ഉൽഘാടനം ചെയ്തു.


ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രതിഭാ പോഷണ പരിപാടിയായ പ്രോജ്ജ്വലം പൂക്കാട് എഫ് എഫ് ഹാളിൽ കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ നവീകരണത്തിനായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടൽ മാതൃകാപരമാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ സോമൻ കടലൂർ മുഖ്യഭാഷണം നടത്തി പ്രോജ്ജലത്തിലെ പഠിതാക്കൾക്കുള്ള കിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം പി ശിവാനന്ദൻ വിതരണം ചെയ്തു പഠന പ്രക്രിയകളുടെ സുക്ഷ്മതലങ്ങള് ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂള് കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പി പി സുധക്ക് കൈമാറിക്കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പ്രകാശനം ചെയ്തു.

 ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബശ്രീധരൻ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി കെ റഫീക്ക് സ്വാഗതവും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post