കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാരംഭിച്ച - പരാധീനതകളുമുള്ള വിദ്യാർത്ഥികൾക്ക് സ്വപ്നക്കൂട് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം ബഹു: തിരുവമ്പാടി എം.എൽ.എ ലിൻറോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു ചടങ്ങിൽ ബഹുമാനപ്പെട്ട കേരള തുറമുഖ പുരാവസ്ഥുവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു.
ഒരപകടത്തിൽ പിതാവിനെ നഷ്ടപെട്ട വീട്ടില്ലാത്ത ഒരു വിദ്യാർത്ഥിക്കാണ് 2016 ൽ ആദ്യ ഭവനം നിർമ്മിച്ച് നൽകിയത്. പാവപ്പെട്ട വിദ്യാർത്ഥിയുടെ -കാലവർഷക്കെടുതിയിലെ ചുഴലിക്കാറ്റിൽ നശിച്ച് പോയ വീട് പൂനർ നിർമ്മിച്ച് നൽകിയാണ് രണ്ടാമത്തെ സ്വപ്നക്കൂട് ഭവനം കൈമാറിയത്. പരീക്ഷകളിൽ മുഴുവൻ വിഴയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥിയുടെ ശോചനീയമായ അവസ്ഥ മനസ്സിലാക്കിയാണ് ഈ മൂന്നാമത്തെ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്.
എൻ.എസ്. എസിന്റെ നേതൃത്വം പ്രിൻസിപ്പൽ അബ്ദുൾ നാസിർ ചെറുവാടിയുടെ നേതൃത്വത്തിൽ, പി.ടി.എ കമ്മറ്റി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, സാംസ്കാരിക സംഘടനകൾ, എന്നിവരും ഏറ്റെടുക്കുകയായിരുന്നു. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരത്തോടൊപ്പം ജീവിത പശ്ചാതലവും വിലയിരുത്തുന്ന സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിലൂടെയാണ് ഇത്തരം ആവശ്യക്കാരായ വിദ്യാർത്ഥികളെയും കുടുംബത്തെയും കണ്ട് പിടിക്കാൻ കഴിയുന്നതെന്ന് പ്രിൻസിപ്പൽ അബ്ദുൾ നാസിർ ചെറുവാടി പറഞ്ഞു.
സ്വാഗതം പ്രിൻസിപ്പൽ അബ്ദുൾ നാസിർ.കെ, അധ്യക്ഷൻ ലിൻ റോ ജോസഫ് MLA , ഉൽഘാടനം ബഹു: തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ ഗോവിൽ , മുഖ്യപ്രഭാഷണം: ഡോ.മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി ഡ്രയരക്ടർ , ജാമിയ മർകസ് ), മുഖ്യാതിഥി ഹുസൈൻ മുഹമ്മദ് നി ബാരി (ചെയർമാൻ അൽ ഇർഷാദ് ) പദ്ധതി വിശദീകരണം അബ്ദുൾ ലത്തീഫ് UM ആശംസകൾ : നിയാസ് ചോല (HM), സില്ലി ബി.കൃഷ്ണ(ക്ലസ്റ്റർ കോ ഓർഡിനേറ്റർ NSS), ബിന്ദു ജയൻ വാർഡ് മെമ്പർ ,സി.കെ. കാസിം,OA സോമൻ , ജിമ്മി അലക്സ് ( PTA പ്രസിഡണ്ട് ), ബാബു പൈക്കാട്ടിൽ, ഇസ്മായിൽ NK, ഷുക്കൂർ പൂക്കാട്, AM ബിന്ദുകുമാരി സ്റ്റ്രാഫ് സെക്രട്ടറി), NSS കോ-ഓർഡിനേറ്റർ അബ്ദുസലാം VKനന്ദി രേഖപ്പെടുത്തി.
Post a Comment