ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും ശോഭാ സുരേന്ദ്രനേയും അൽഫോൺസ് കണ്ണന്താനത്തേയും ഒഴിവാക്കി. പ്രത്യേക ക്ഷണിതാക്കളായി ഇ. ശ്രീധരനേയും പി.കെ കൃഷ്ണദാസിനേയും ദേശീയ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തി.
എൺപതംഗ ദേശീയ നിർവ്വാഹക സമിതിയിൽ കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയും മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമാണുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ കെ.സുരേന്ദ്രൻ നിർവ്വാഹക സമിതിയിൽ അംഗത്വം നേടി.
Post a Comment