ശബരിമല: ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും, പമ്പാസ്‌നാനത്തിന് അനുമതി


ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  മാര്‍ഗരേഖയായി. ആദ്യ ദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും. പമ്പാസ്‌നാനത്തിന് അനുമതിയും നല്‍കിയിട്ടുണ്ട്. 


തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ അനുമതിയുണ്ട്. ദര്‍ശനത്തിനുള്ള വെര്‍ച്ച്വല്‍ ക്യൂ സംവിധാനം തുടരും. ബുക്കിങ്ങ് കൂട്ടാനും നെയ്യഭിഷേകം മുന്‍ വര്‍ഷത്തെ രീതിയില്‍ നടത്താനും തീരുമാനമായി. നവംബര്‍ 16-നാണ് മണ്ഡലകാലാരംഭം. 

Post a Comment

Previous Post Next Post