കോടമഞ്ഞു പുതച്ച മൂന്നാറിൻ്റെ സൗന്ദര്യം കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുമോ? പലരും ചിന്തിക്കുന്നുണ്ട് ! ഇപ്പോഴിതാ നമ്മുടെ ആനവണ്ടി അതിന് അവസ്സരം ഒരുക്കുന്നു.


"മൂന്നാർ" തെക്കിൻ്റെ കാശ്മീർ... മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ,  മഞ്ഞുപുതച്ച വഴികൾ, ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും.വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും  ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. 

കോടമഞ്ഞുപുതച്ച മൂന്നാറിൻ്റെ സൗന്ദര്യം  കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുമോ? പലരും ചിന്തിക്കുന്നുണ്ട് !  എന്നാൽ നമ്മുടെ സ്വന്തം ആനവണ്ടി അതിന്  അവസ്സരം ഒരുക്കുകയാണ്.

"മലപ്പുറത്തു നിന്ന് മൂന്നാറിലേക്ക് ഒരു ഉല്ലാസയാത്ര"  

അതോ വെറും 1000 രൂപക്ക് . മലപ്പുറത്തു നിന്ന് മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി ടൂർ പാക്കേജുമായി എത്തുന്നു.  1000 രൂപക്ക് സഞ്ചാരികൾക്ക് മലപ്പുറത്ത് നിന്നും മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര, അന്തിയുറങ്ങാൻ കുറഞ്ഞ ചിലവിൽ സ്ലീപ്പർ ബസ്, ചുറ്റിയടിക്കാൻ സൈറ്റ് സീയിംഗ് സർവ്വീസ് എന്നിവ ഈ പാക്കേജിൽ സഞ്ചാരികൾക്ക് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

കെ എസ്സ് ആർ ടി സി മലപ്പുറം

പ്രദീപ് 
 +91 99950 90216

റഷീദ് 
 +91 94472 03014

Phone-0483 2734950
email - mpm@kerala.gov.in

മൂന്നാർ

Phone-04865 230201
email - mnr@kerala.gov.in


Post a Comment

Previous Post Next Post