ലഹരിക്കെതിരെ സൈക്കിൾ റാലി നടത്തി


ബാലുശ്ശേരി റേഞ്ച് എക്സൈസ് പാർട്ടിയും നടുവണ്ണൂർ മെട്രോ ഫുട്ബോൾ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ പേരാമ്പ്ര ടൗണിൽ  കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിമുക്തി ബോധവൽക്കരണ സൈക്കിൾ റാലി നടത്തി. പേരാമ്പ്ര പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മിനി പൊൻപാറ റാലി ഫ്ലാഗ് ഓഫ് ചെയ്തു.   എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസ് ബോധവത്കരണ സന്ദേശം നൽകി .

EI& IB പ്രിവൻ്റീവ് ഒഫീസർ പ്രജിത്ത് , സി.ഇ.ഒമാരായ ഷാജി , ശ്രീജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു .  ക്ലബ് ഭാരവാഹികൾ ഉൾപ്പെടെ 40 പേർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post