ചേമഞ്ചേരി : പൂക്കാട് കലാലയം നവരാത്രി സംഗീതോത്സവത്തിന്റെ രണ്ടാം ദിവസം കലാനിലയം ഹരിയുടെ സംഗീതക്കച്ചേരി നടന്നു. ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ നിന്നും സംഗീത പരിശീലനം പൂർത്തിയാക്കിയ ഹരി കഥകളി സംഗീത രംഗത്ത് ശ്രദ്ധേയനായ കലാകാരനാണ്. പുഷ്പാ പ്രേംരാജ് വയലിനിലും സുധിൻ നടുവണ്ണൂർ മൃദംഗത്തിലും പക്കമേളമൊരുക്കി. തുടർന്ന് കലാലയം നൃത്ത വിഭാഗത്തിലെ ലജ്നാ ഷോളി, ശശിലേഖ ഷിനു, നിഷ സന്തോഷ് എന്നിവർ നൃത്തസന്ധ്യ അവതരിപ്പിച്ചു. സംഗീതോത്സവത്തിൻ്റെ മൂന്നാം ദിവസം രാമൻ നമ്പൂതിരിയും സംഘവും കച്ചേരി അവതരിപ്പിക്കും.
പൂക്കാട് കലാലയത്തിൽ നവരാത്രി സംഗീതോൽസവത്തിന്റെ ഭാഗമായി കലാനിലയം ഹരി കച്ചേരി അവതരിപ്പിച്ചു.
Tags:
Local News
Post a Comment