അമിത് ചക്കാലക്കൽ നായകനാവുന്ന ചിത്രം 'ജിബൂട്ടി' ഡിസംബർ 10ന് റിലീസ് ചെയ്യും. ആക്ഷനും റൊമാൻസിനും പ്രാധാന്യം നൽകുന്ന ചിത്രം നവാഗതനായ എസ്.ജെ സിനു ആണ് സംവിധാനം ചെയ്യുന്നത്. ജോബി പി. സാം ആണ് ചിത്രം നിർമ്മിക്കുന്നത്. അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടൻ കിഷോർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Post a Comment