സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാന്‍ ആലോചന

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നേക്കും. സ്‌കൂള്‍ തുറക്കുന്നത് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പും വിദഗ്ധ സമിതിയും റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ സ്‌കൂള്‍ തുറക്കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. അതേസമയം അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. രാത്രി കര്‍ഫ്യൂ ഒഴിവാക്കാമെന്നും ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു യോഗം.

പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നും ആരോഗ്യവിദഗ്ധരുടെ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post