സ്വർണ്ണ വില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,520ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ ഉയര്‍ന്ന് 4440 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 120 രൂപയും തൊട്ടു തലേന്ന് 80 രൂപയും കുറഞ്ഞിരുന്നു.

മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

Post a Comment

Previous Post Next Post