രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളിൽ ഇളവ്

ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളിൽ ഒരേസമയം യാത്രചെയ്യാവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ,​ ഒരേ സമയം 65 ശതമാനം യാത്രക്കാർക്കാണ് അനുമതി നൽകിയത്. നേരത്തെ 50 ശതമാനം യാത്രക്കാർക്ക് മാത്രമാണ് ഒരു സർവീസിൽ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. അതിനിലാണ് യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ചത്. നിലവിൽ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ്ആഭ്യന്തര വിമാനസർവീസുകളെ ആശ്രയിക്കുന്നത്.

Post a Comment

Previous Post Next Post