കോവിഡ് വ്യാപനം കുറയ്ക്കാനായി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ അടച്ചുപൂട്ടല്‍. ടിപിആര്‍ 18നു മുകളിലുള്ള (ഡി വിഭാഗം) 80 തദ്ദേശസ്ഥാപനങ്ങളില്‍ മുപ്പൂട്ടായിരിക്കും. പരീക്ഷകള്‍ നടക്കും.
ആരാധനാലയങ്ങളില്‍ ഒരു സമയം 15 പേര്‍ മാത്രം. വാഹനം അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയിലുള്ളവര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. തിങ്കളാഴ്ചമുതല്‍ ഇളവുകള്‍ തുടരും.
ശനി, ഞായര്‍ ഇളവുകള്‍
ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം
ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പാല്‍, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ
കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍മാത്രം
പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് നിര്‍മാണ പ്രവര്‍ത്തനമാകാം.


Post a Comment