കോവിഡ് മൂലം നിര്‍ത്തിവച്ച നാല് ട്രെയിനുകളുടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. 06129 എറണാകുളം -ബനസ്വാഡി ബൈ വീക്ക്‌ലി എക്‌സ്പ്രസ് ജൂലൈ അഞ്ച്, 06130 ബനസ്വാഡി-എറണാകുളം ബൈ വീക്ക്‌ലി എക്‌സ്പ്രസ് ജൂലൈ ആറ്, 06319 കൊച്ചുവേളി -ബനസ്വാഡി ഹംസഫര്‍ ബൈ വീക്ക്ലി സ്പെഷല്‍- ജൂലൈ എട്ട്, 06320 ബാനസ്വാഡി -കൊച്ചുവേളി ഹംസഫര്‍ ബൈ വീക്ക്ലി സ്പെഷല്‍ -ജൂലൈ ഒന്‍പത് തീയതി മുതല്‍ സര്‍വ്വീസ് നടത്തും.
06305 എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയാഴ്ച പൂര്‍ണമായും സര്‍വ്വീസ് നടത്തും. നേരത്തേ, പാളത്തിലെ അറ്റുകുറ്റപ്പണി നടത്താനായി ഷൊര്‍ണുര്‍ വരെ ഓടിക്കാനാണ് നിശ്ചയിച്ചിരുന്നത്. പ്രവൃത്തി മാറ്റിവെച്ചതിനാല്‍ ഇന്റര്‍സിറ്റി സാധാരണപോലെ ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചു.


Post a Comment