തിരുവനന്തപുരം: രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആര്‍.) ഉയര്‍ന്നുനില്‍ക്കുന്ന തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കോവിഡ് നിര്‍ണയ പരിശോധന കൂട്ടും. രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിലാകും കൂടുതല്‍ പരിശോധനകള്‍.
ക്വാറന്റീനും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും ശക്തമാക്കും. വീടുകളില്‍ സൗകര്യമില്ലാത്തവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. അനുബന്ധരോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കും. ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രോഗസ്ഥിരീകരണനിരക്ക് ഉയര്‍ന്ന ജില്ലകളിലെ കളക്ടര്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുത്തു.


Post a Comment