സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത്​ സ്വർണവില കുറഞ്ഞു. ഗ്രാമിന്​ 25 രൂപയാണ്​ കുറഞ്ഞത്​​. 4500 രൂപയാണ്​ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. പവൻ വില 36,000 രൂപയാണ്​. കഴിഞ്ഞ ദിവസം സ്വർണവില പ്രതിമാസ റെക്കോർഡിലെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിലയിൽ ഇടിവുണ്ടായിരിക്കുന്നത്​.


36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്​. ജൂലൈ ഒന്നിനാണ്​​ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന്​ രേഖപ്പെടുത്തിയത്​. 35,200 രൂപയായിരുന്നു പവന്‍റെ ജൂലൈ ഒന്നിലെ വില.

Post a Comment

Previous Post Next Post