ശിവഗിരി മുൻ. മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം :വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99 ) സമാധിയായി. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്നു. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊല്ലം പുറവന്തൂര്‍ സ്വദേശിയാണ് സ്വാമി പ്രകാശാനന്ദ. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. സ്വാമി പ്രകാശാനന്ദ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് രാവിലെ മരണം സംഭവിച്ചത്. വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ ‘സമാധിയിരുത്തും.

Post a Comment

Previous Post Next Post