ഫില്ലിംഗ് ഉണ്ടാക്കാൻ
ബോൺലെസ്സ് ചിക്കൻ : കാൽ കിലോ
സവാള : 1
പെരുംജീരകം : അര ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് :1 ടേബിൾ സ്പൂണ്
മുളക് പൊടി :1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4 ടീ സ്പൂണ്
കുരുമുളക് പൊടി :1/2 ടീ സ്പൂണ്
ഗരം മസാല : 1/2 ടീ സ്പൂണ്
മല്ലിയില
കറിവേപ്പില
വെളിച്ചെണ്ണ / ഓയിൽ
ചിക്കൻ ആവശ്യത്തിന് വെള്ളം, കുറച്ചു മഞ്ഞൾ പൊടി, കുരുമുളക് പൊടി, മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് പെരുജീരകം ചേർക്കുക. ശേഷം സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത് കുറച്ചു ഉപ്പ് എന്നിവ നന്നായി വഴറ്റുക. ബാക്കി പൊടികൾ ചേർത്തു വഴറ്റി ചിക്കൻ മല്ലി ഇല, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ കുറച്ചു സമയം കുക്ക് ചെയ്യുക.
ബ്രഡ് സ്ലൈസ് അരിക് മുറിച്ചു മാറ്റി നന്നായി പരത്തി എടുക്കുക. ഈ മുറിച്ചു മാറ്റിയ ബ്രഡ് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. പരത്തിയ ബ്രെഡിൽ ഫില്ലിംഗ് വെച്ചു മടക്കി അരിക് ഒന്ന് നനച്ചു കൊടുത്തു നന്നായി അമർത്തി ഒട്ടിച്ചെടുക്കുക. ഒരു മുട്ട ബീറ്റ് ചെയ്ത് ബ്രഡ് റോൾ മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ കോട്ട് ചെയ്ത് വറുത്തു കോരുക.


Post a Comment