തിരുവനന്തപുരം: ഓഗസ്റ്റ് 17ലേക്ക് മാറ്റിയ പി.എസ്.സി. ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് 3മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികകളിലെ നിയമനത്തിനായി ജൂലായ് 10ന് നടത്താനിരുന്ന പരീക്ഷയാണ് പി.എസ്.സി. ഓഗസ്റ്റ് 17ലേക്ക് മാറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. സംസ്ഥാനത്ത് 50,000ല്‍ പരം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.


Post a Comment