യു.എ.ഇയിലേക്ക് ജൂലായ് 21വരെ വിമാനമില്ല

ന്യൂഡല്‍ഹി: വിലക്ക് തുടരുന്ന സാഹചര്യത്തില്‍ യു.എ.ഇയിലേക്ക് ജൂലായ് 21വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യയും എത്തിഹാദും അറിയിച്ചു. ജൂലായ് ആറിന് ശേഷം വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി. അതേസമയം ജൂലായ് 21വരെയുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി യാത്രാ തിയതി മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യ-ഖത്തര്‍ ബബിള്‍ സര്‍വീസ് പുന:രാരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post