ഇന്ധനവില ഇന്നും കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 99.03 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 94.08 രൂപയായും ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100.79 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 95.74 രൂപയാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്. ഈ മാസം മാത്രം ഇതുവരെ 17 തവണ വില കൂട്ടി.

Post a Comment

Previous Post Next Post