ഇന്നു മുതല്‍ മെയ് 7 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീവ്രമായ കാറ്റത്ത് മരങ്ങള്‍ വീണും മറ്റും വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടക്കാനിടയുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു കാരണവശാലും സമീപത്തേക്ക് പോകരുത്. ആരെയും പോകാനനുവദിക്കുകയുമരുത്.
വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും വൈകാതെ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അതത് സെക്ഷന്‍ ഓഫീസിലോ അറിയിക്കുക.
ഈ നമ്പര്‍ ഇപ്പോള്‍ തന്നെ ഫോണില്‍ സേവ് ചെയ്യുക. തക്ക സമയത്തുള്ള നമ്മുടെ ഇടപെടല്‍ ഒരുപക്ഷേ പലരുടെയും ജീവന്‍ തന്നെ രക്ഷിച്ചേക്കാം
Post a Comment