വാഷിങ്ടണ്‍: കോവിഡ് തീവ്രമായി വ്യാപിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. ഈ മാസം നാല് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും കോവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
‘സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ഉപദേശപ്രകാരം ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള യാത്ര നിയന്ത്രിക്കും’ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ്.സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങിവരണമെന്നുമുള്ള നിര്‍ദേശമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡിന് ചികിത്സിക്കാന്‍ ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളതെന്നും താല്പര്യമുള്ള എല്ലാവര്‍ക്കും യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍നിന്നു നേരിട്ട് ദിവസവും പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് വഴി വിമാനസര്‍വീസ് ഉണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.യു.കെ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, യുഎഇ, പാകിസ്താന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം ഇന്ത്യയില്‍ നിന്നുള്ള യാത്രയ്ക്ക് നേരത്തെ തന്നെ സമാനമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കാനഡ, ഹോങ്കോങ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ താത്കാലിമായി സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്
Post a Comment