സംസ്ഥാനത്ത് കാരുണ്യ, ഭാഗ്യമിത്ര ലോട്ടറികള്‍ റദ്ദാക്കി

പ്രതിദിനം മുപ്പത്തിനായിരത്തില്‍ അധികം രോഗികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നാലായിരത്തോളം രോഗികള്‍ ഉള്ള ജില്ലകള്‍ വര്‍ദ്ധിച്ചു വരുകയാണ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സര്‍ക്കാറിന്റെ നിശ്ചിത ലോട്ടറികള്‍ റദ്ദാക്കി. കാരുണ്യ, ഭാഗ്യമിത്ര ലോട്ടറികളാണ് റദ്ദാക്കിയിരിക്കുന്നത്.
മെയ് 8, 15 തീയതികളില്‍ നടക്കേണ്ട കാരുണ്യ, ജൂണ്‍ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം, ഞായറാഴ്ച നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു.

Post a Comment

Previous Post Next Post