കൊയിലാണ്ടി: പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൈമാറി വിദ്യാര്‍ത്ഥി മാതൃകയായി. കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുണ്‍ എസ് കുമാറാണ് മാതൃകയായത്.
സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എ ലളിത തുക ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, എസ്.പി.സി. പോലീസ് എസ് ഐ. മുനീര്‍, എഫ്.എം. നസീര്‍ മാസ്റ്റര്‍, റംല, ശ്രീലാല്‍ പെരുവെട്ടൂര്‍, പി.സുധീര്‍ കുമാര്‍ അദ്ധ്യാപകരായ, എം.ബി. പ്രസന്ന, പി. സിന്ധു, ടി. സജിത, എം. ജ്യോത്സ്‌ന തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment