വാഹന പരിശോധന ശക്തമാക്കി പൊലീസ്

കേരളത്തില്‍ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെയും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയും നിരത്തുകളില്‍ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്.

വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവല്‍ക്കരണത്തിനുമായി രൂപം നല്‍കിയ വനിതാ ബുള്ളറ്റ് പട്രോള്‍ സംഘവും ഇന്നു മുതല്‍ നിരത്തിലുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പരിശോധനകളും നിരീക്ഷണങ്ങളും കൂടുതല്‍ കര്‍ശനമാക്കും.

Post a Comment

Previous Post Next Post