ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ തങ്ങളുടെ സ്‌കൂട്ടര്‍ നിര കൂടുതല്‍ വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി ഹീറോയുടെ 125 സി.സി. സ്‌കൂട്ടര്‍ മോഡലായ ഡസ്റ്റിനിയുടെ സ്പെഷ്യല്‍ എഡിഷന്‍ വാഹനം വിപണിയില്‍ അവതരിപ്പിച്ചു. ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 72,050 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
സൗന്ദര്യത്തിനൊപ്പം ആഡംബര ഭാവവുമാണ് ഡസ്റ്റിന് 125-ന്റെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. റെഗുലര്‍ മോഡലില്‍ നിന്ന് മാറി പുതിയ നിറത്തിലെത്തിയതാണ് ഈ വാഹനത്തെ സ്പെഷ്യലാക്കുന്നത്. മാറ്റ് ബ്ലാക്ക് നിറത്തിനൊപ്പം ബ്രൗണ്‍ ഇന്നര്‍ പാനലുകളുമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. വൈറ്റ് റിം ടേപ്പുകള്‍ നല്‍കിയിട്ടുള്ളതും സ്‌റ്റൈല്‍ വര്‍ധിപ്പിക്കുന്നതാണ്.
എല്‍.ഇ.ഡി. ഗൈഡ് ലാമ്പ്, പ്രീമിയം ബാഡ്ജിങ്ങ്, ഷീറ്റ് മെറ്റല്‍ ബോഡി, ക്രോമിയം തീമുകള്‍ എന്നിവയാണ് സ്പെഷ്യല്‍ എഡിഷനിലെ മാറ്റങ്ങള്‍. ഹാന്‍ഡില്‍ ബാര്‍ എന്‍ഡ്, മിറര്‍, മഫ്ളര്‍ പ്രൊട്ടക്ടര്‍, ഫെന്‍ഡര്‍ സ്ട്രിപ്പ്, ത്രീ ഡി ലോഗോ എന്നിവയ്ക്കാണ് ക്രോമിയം ട്രീറ്റ്മെന്റ് നല്‍കിയിട്ടുള്ളത്. പ്ലാറ്റിനം ഹോട്ട് സ്റ്റാംപിങ്ങും ഈ വാഹനത്തിന് വേറിട്ട് ലുക്ക് നല്‍കുന്നുണ്ട്.
Post a Comment