ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിച്ചുവരുന്ന ചുടുകല്ലടുപ്പുകൾക്ക് പകരം കമ്പി ഉപയോഗിച്ച് നിർമിച്ച സ്ഥിരം അടുപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് നഗരസഭ. പൊങ്കാലയോടനുബന്ധിച്ച് ചുടുകല്ലുകൾ ഉപയോഗിച്ച് താൽക്കാലിക അടുപ്പുകൾ നിർമിക്കുകയും പിന്നീട് അവ നീക്കം ചെയ്യുകയും ചെയ്യുന്നതിന് വലിയ തുക ചെലവാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ചുടുകല്ലടുപ്പുകളുടെ ഉപയോഗം പരമാവധി കുറക്കണമെന്നാണ് മേയർ വി.വി. രാജേഷിന്റെ നിർദേശം. ഇതിന്റെ ഭാഗമായി ഘട്ടംഘട്ടമായി മാറ്റങ്ങൾ നടപ്പാക്കാനാണ് നഗരസഭ ആലോചിക്കുന്നത്. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നത് പുകയും പൊടിയും കുറക്കുന്നതിനൊപ്പം പൊങ്കാലക്കുശേഷമുള്ള മാലിന്യപ്രശ്നം ലഘൂകരിക്കാനും സഹായിക്കുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.
Post a Comment