ഓൺലൈൻ ഒ.പി. ഉൽഘാടനം ചെയ്തു.


കോഴിക്കോട് : ഫറോക്ക് നഗരസഭ ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ (ഹോമിയോപ്പതി) ആശുപത്രിയുടെ ഓൺലൈൻ ഒ.പി.യുടെ ഉൽഘാടനം 2026 നവമ്പർ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു. ഫറോക്ക് നഗരസഭ ഡപ്യൂട്ടി ചെയർപേഴ്സൺ ശ്രീ.പി.കെ.ഷബീർ അലി യുടെ അദ്ധ്യക്ഷതയിൽ ബഹു. ഫറോക്ക് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ചന്ദ്രിക.സി. നിർവ്വഹിച്ചു.

 ബഹു.കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി ) ഡോ.ഹന്ന യാസ്മിൻ വയലിൽ, കോഴിക്കോട് എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അഫ്സൽ സി.കെ എന്നിവർ മുഖ്യതിഥികളായി ഉൽഘാടന പരിപാടിയിൽ പങ്കെടുത്തു. ഫറോക്ക് നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.മൊയ്തീൻകോയ, ഫറോക്ക് മുനിസിപ്പാലിറ്റി ഗവ: ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫറോക്ക് നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. എം.പ്രജിത ടീച്ചർ സ്വാഗതവും ഫറോക്ക് ആയുഷ് പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.രജീഷ് പി.പുറപ്പോഡി നന്ദിയും പറഞ്ഞു.

ഡോ.രജീഷ് പി.പുറപ്പോഡി,
മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി),
ഫറോക്ക് നഗരസഭ.

Post a Comment

Previous Post Next Post