പൊലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി ലഹരി സംഘം, കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രി.

കഴക്കൂട്ടത്ത് ലഹരി സംഘം പൊലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി. സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാൾ ബൈക്കിൽ നിന്നും ചാടി രക്ഷപ്പെട്ടു. ഡാൻസാഫ് സംഘത്തിലെ സി.പി.ഒ ദീപുരാജിനാണ് പരിക്കേറ്റത്. ഇയാളുടെ കൈ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. ബൈക്കിന് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. ദീപു രാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂന്നുപേർ പിടിയിലായിട്ടുണ്ട്. പിടിയിലായവർ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.   എം.ഡി.എം.എയുമായി ഇവർ വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തി വരുന്നതിനിടെയാണ് സംശയകരമായി കണ്ട ഥാർ തടയുകയായിരുന്നു. തടഞ്ഞ പൊലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചു കയറ്റുകയായിരുന്നു. ബൈക്ക് പൂര്‍ണമായും ജീപ്പിനടിയില്‍പെട്ടു തകർന്നിട്ടുണ്ട്. ഇവരിൽ നിന്നും ലഹരിവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. 

 തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ലഹരി മാഫിയയുടെ അക്രമത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രം​ഗത്തെത്തിയിട്ടുണ്ട്. പൊലീസിന്റെ പ്രവർത്തനം തടസപ്പെടുമെന്ന് കരുതേണ്ടെന്നും കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തീക്കട്ടയിൽ ഉറുമ്പ് അരിക്കാൻ അനുവദിക്കില്ലെന്നും ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post