കേരളത്തിലെ പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണ നടപടികള്‍ക്ക് അംഗീകാരം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിനും വോട്ടർമാർക്ക് സൗകര്യപ്രദമായി വോട്ട് രേഖപ്പെടുത്തുന്നതിനു മായാണ് നടപടി. പുനക്രമീകരണത്തിനായി കേരളം സമർപ്പിച്ച നടപടികൾക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്.
പുനഃക്രമീകരണത്തിന് മുമ്പ് സംസ്ഥാനത്ത് ആകെ 30,471 പോളിങ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. പുനഃക്രമീകരണത്തിന്‍റെ ഭാഗമായി 216 പുതിയ പോളിങ് സ്റ്റേഷനുകള്‍ രൂപീകരിക്കുകയും അഞ്ച് പോളിങ് സ്റ്റേഷനുകള്‍ സംയോജിപ്പിക്കുകയും 178 പോളിങ് സ്റ്റേഷനുകൾ മാറ്റുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 30,682 ആയി.
Post a Comment