ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് കമ്മ്യണിറ്റി ഹാളിൽ വി.ടി. സൂരജ് എം.എൽ.എ നിർവ്വഹിച്ചു. സമീകൃത ആഹാരത്തിന്റെ പ്രാധാന്യവും നിത്യജീവിതത്തിൽ വ്യായാമശീലം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മപ്പെടുത്തി. ചടങ്ങിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. നാസർ അദ്ധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ടീച്ചർ, ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഗമ ഹരിദാസ്, ബാലുശ്ശേരി ബ്ലോക്ക് ഡിവിഷൻ മെമ്പർ സി. അജിത, ഉള്ളിയേരി സി.എച്ച്.സി പി.ആർ.ഒ റുബീന, ഉള്ളിയേരി സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ പി. സുരേഷ് കുമാർ, ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രം (സി.എച്ച്.സി) മെഡിക്കൽ ഓഫീസർ ഡോ. വിൻസെന്റ് ജോർജ്, ആശാവർക്കർമാർ, ശ്രീ ആഞ്ജനേയ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
'പ്രമേഹവും നിയന്ത്രണ മാർഗ്ഗവും' എന്ന വിഷയത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ ശ്രീഷ്ണ ബോധവത്കരണ ക്ലാസ്സ് നയിച്ചു.
Post a Comment