ലീസിനെടുത്ത ശേഷം ഉടമയറിയാതെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ കണ്ടെത്തി.

ലീസിനെടുത്ത ശേഷം ഉടമയറിയാതെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി 2500 കിലോമീറ്ററോളം നീണ്ട അന്വേഷണത്തിനൊടുവിൽ തിരുനെല്ലി പോലീസ് കണ്ടെത്തി. 26 ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് കേരളത്തിന് പുറത്തേക്ക് കടന്ന വാഹനമാണ് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പോലീസ് കണ്ടെത്തിയത്.  

​വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ, ടോൾ ബൂത്തുകളിലെ വിവരങ്ങൾ എന്നിവ പരിശോധിച്ചും നിരവധി പേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് പോലീസ് വാഹനത്തിന്റെ സഞ്ചാരപഥം കണ്ടെത്തിയത്. വാഹനം പൊളിച്ചു വിൽക്കാനുള്ള സാധ്യത നിലനിന്നിരുന്ന സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സമയബന്ധിതമായ അന്വേഷണമാണ് വാഹനം വീണ്ടെടുക്കാൻ സഹായിച്ചത്.  

​തിരുനെല്ലി സി.ഐ, എസ്.ഐ എന്നിവരുടെ നിർദ്ദേശപ്രകാരം സി.പി.ഒ മാരായ ആർ. ജിതിൻ, ഇ.ജി. വിനായക് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. തമിഴ്‌നാട്ടിലെ സേലത്തുനിന്ന് ഏകദേശം 80 കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയുള്ള ഓമലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. തുടർന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post