'ഡിജിറ്റൽ അറസ്റ്റ്' ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാൻ വാട്സ്ആപ്പിനോടും മറ്റ് സേവനദാതാക്കളോടും നിര്‍ദ്ദേശിച്ച് സുപ്രീം കോടതി . ഡിജിറ്റൽ അറസ്റ്റുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 9,400 അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി വാട്സാപ്പ് കോടതിയെ അറിയിച്ചു. ഇത്തരം സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ധനകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വമുണ്ടാകണമെന്ന് കഴിഞ്ഞ മാസം 29-ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.
Post a Comment