ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.

ഉപരാഷ്ട്രപതി സി.പി.രാധാ കൃഷ്ണന്റെ കോഴിക്കോട് സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ ഗതാഗത നിയന്ത്രണം. 15.10.26 (റിഹേഴ്സൽ) , 16.10.26 തിയ്യതികളിൽ വൈകിട്ട് 4 മണി  മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

രാമനാട്ടുകര എയർപോർട്ട് റോഡ് ജംക്ഷൻ - തൊണ്ടയാട്-അരയിടത്ത് പാലം - മാവൂർ റോഡ് - മാനാഞ്ചിറ - പാളയം - പുഷ്പ ജംക്ഷൻ - ചാലപ്പുറം - ഈ പാതയിലൂടെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാൽ യാത്രക്കാർ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. എയർപോർട്ട് - റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. സിറ്റിയിലെ റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ല. VVIP യുടെ യാത്രാസമയത്ത് റൂട്ടിൽ  ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കും.

കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ് - മെഡിക്കൽ കോളേജ് - കുറ്റിക്കാട്ടൂർ - പെരുവയൽ - ഊർക്കടവ് പാലം - എടവണ്ണപ്പാറ -കൊണ്ടോട്ടി വഴിയോ / വെങ്ങാലി -ബീച്ച് റോഡ് -മീഞ്ചന്ത-രാമനാട്ടുകര -കാക്കഞ്ചേരി വഴി പോകേണ്ടതാണ്.

റെയിൽവേ  സ്റ്റേഷൻ - ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർബന്ധമായും വെസ്റ്റ് ഹിൽ - ചുങ്കം - ബട്ട് റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളേജ് വെസ്റ്റ് - ഗാന്ധി റോഡ് ജംക്ഷൻ വഴിയോ , പന്നിയങ്കര -   പുഷ്പ ജംക്ഷൻ - ഫ്രാൻസിസ് റോഡ് വഴിയോ പോകേണ്ടതാണ്.

കുന്ദമംഗലം ഭാഗത്ത് നിന്ന് വരുന്ന  വാഹനങ്ങൾ കാരന്തൂർ - മൂഴിക്കൽ - മലാപ്പറമ്പ് - എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക്  പ്രവേശിക്കേണ്ടതാണ്.

കുറ്റിക്കാട്ടൂർ - മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് വരുന്ന  വാഹനങ്ങൾ കോവൂർ -ഇരിങ്ങാടൻ പള്ളി ജംക്ഷൻ - പൂളക്കടവ് ജംക്ഷൻ - മലാപ്പറമ്പ് - എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക്  പ്രവേശിക്കേണ്ടതാണ്.

മലപ്പുറം - യൂനിവേഴ്സിറ്റി  ഭാഗത്ത് നിന്ന് വരുന്ന  വാഹനങ്ങൾ രാമനാട്ടുകര - ഫറോക്ക്- ചെറുവണ്ണൂർ - മീഞ്ചന്ത - വഴി സിറ്റിയിലേക്ക്  പ്രവേശിക്കേണ്ടതാണ്.

പെരുമണ്ണ - പന്തീരങ്കാവ് ഭാഗത്ത് നിന്ന് വരുന്ന  വാഹനങ്ങൾ മാങ്കാവ് ജംക്ഷൻ - ലുലു ജംക്ഷൻ - പുതിയറ - വഴി സിറ്റിയിലേക്ക്  പ്രവേശിക്കേ ണ്ടതാണ്.

കോഴിക്കോട് സിറ്റി ഭാഗത്ത് നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട     ചെറിയ വാഹനങ്ങൾ , സ്റ്റേഡിയം ജംക്ഷൻ - പുതിയറ - കുതിരവട്ടം റോഡ് - പൊറ്റമ്മൽ - പാലാഴി റോഡ് -  കെ.ടി.താഴം - മഠത്തിൽ മുക്ക് - ചേവായൂർ വഴി  പോകേണ്ടതാണ്.

Post a Comment

Previous Post Next Post