ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആന്ധ്രാപ്രദേശ് തീരത്തും തെക്കൻ ഒഡീഷ തീരത്തും കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് ജാഗ്രത' പ്രഖ്യാപിച്ചു. നാളെയോടെ ഇത് 'തീവ്ര ചുഴലിക്കാറ്റായി', മാറാൻ സാധ്യതയുള്ളതിനാൽ അടിയന്തര സഹായത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ആരംഭിച്ചതായി ആന്ധ്രാപ്രദേശ് സ൪ക്കാ൪ അറിയിച്ചു.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് .
കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രതയാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.
Post a Comment