കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് മരിച്ചു.

കോഴിക്കോട് നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് അജയ് (41) ആണ് മരിച്ചത്.

കോഴിക്കോട് മാവൂർ റോഡിൽ ആർ.പി. മാളിന് സമീപം ഇന്നലെ രാവിലെ 10.24ഓടെയാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ഓടിയെത്തി ബസ്സിന് മുന്നിലേക്ക് ചാടുകയായിരുന്നു. ബസ് ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവത്തിന് പിന്നാലെ നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് പരിക്കേറ്റ യുവാവിനെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റികയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post