ഒർണബ്' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത മഴയും വെളളപ്പൊക്കവും തുടരുന്നു. പശ്ചിമ ബംഗാളിലും ക൪ശന ജാഗ്രത.

ഒർണബ്' ചുഴലിക്കാറ്റ് ഇന്ന് പുലർച്ചെയോടെ ആന്ധ്രാ തീരം തൊട്ടു. ആന്ധ്രാപ്രദേശിലെ, യാനം തീരപ്രദേശത്താണ് ചുഴലിക്കാറ്റ് കര തൊട്ടതെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രപ്രദേശ് , ഒഡീഷ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെളളപ്പൊക്കവും തുടരുന്നതിനാല്‍ അതീവ സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിലും കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post