പേരാമ്പ്ര മരക്കാടി തോട്ടിലെ വെള്ളം നിറം മാറി; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്.

പേരാമ്പ്ര മരക്കാടി തോട്ടിലെ വെള്ളം നിറം മാറിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പരിസരവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറാണ് മുന്നറിയിപ്പ് നൽകിയത്. തോട്ടിലെ വെള്ളം ചുവപ്പ് നിറത്തിൽ മാറിയതിനാലാണ് നിർദേശം പുറപ്പെടുവിച്ചത്.

പരിസരവാസികൾ പച്ച വെള്ളം കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തോട്ടിലെ വെള്ളത്തിൽ തുണി അലക്കുന്നതും കുളിക്കുന്നതും താൽക്കാലികമായി നിർത്തി വെക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.വെള്ളം മലിനമായതിന്റെ കാരണം വ്യക്തമല്ല. പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post