കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷാ തിയതി നവംബർ 3 വരെ നീട്ടി.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) നവംബർ 2026 – മാർച്ച് 2027 ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള അപേക്ഷാ തീയതി നവംബർ 3 വരെ നീട്ടി. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം. 

 ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ മുകളിൽ നൽകിയ QR കോഡ് സ്കാൻ ചെയ്യുകയോ www.dcip.co.in എന്ന വെബ്സൈറ്റിലൂടെയൊ  അപേക്ഷകൾ പൂരിപ്പിച്ചു നൽകണം. നവംബർ 3 (ചൊവ്വ) ക്കകം അപേക്ഷ സമർപ്പിക്കണം. 

2026 നവംബർ രണ്ടാം വാരം മുതൽ മാർച്ച് 2027 വരെ നാല്‌ മാസമാകും ഇന്റേർൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

ഇന്റർവ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്‌.

കൂടുതൽ വിവരങ്ങൾക്ക് www.dcip.co.in വെബ്സൈറ്റ് സന്ദർശിക്കുകയോ 96336 93211, 04952370200 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

Post a Comment

Previous Post Next Post