സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവർമാർ പിടിയിലായി.

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവർമാർ പിടിയിലായി. ഇന്ന് (ഒക്ടോബർ 30) രാവിലെ 5 മണി മുതൽ 8 മണി വരെയാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.   

സംസ്ഥാനത്തൊട്ടാകെ  4504 സ്കൂൾ ബസുകളാണ്  പരിശോധിച്ചത്. ഇതിൽ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ  കേസുകൾ എടുത്തത്, അഞ്ച് വീതം. കോട്ടയത്ത് 3 കേസുകളും, കണ്ണൂരിൽ 2 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും കണ്ടെത്തിയിട്ടുണ്ട്. 

മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും  പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും ക്രമസമാധാന വിഭാഗം എഡിജിപി പി.വിജയൻ അറിയിച്ചു.

Post a Comment

Previous Post Next Post