ടാറിംഗ് നടക്കുന്നതിനാൽ പുനത്ത് മുതൽ കൂട്ടാലിട വരെ ഒക്ടോബർ 17 മുതൽ ഗതാഗത നിരോധനം.

അറപ്പീടിക കണ്ണാടിപൊയിൽ കൂട്ടാലിട റോഡിൽ കി.മീ. 7/600 മുതൽ 9/200 വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പുനത്ത് മുതൽ കൂട്ടാലിട വരെയുള്ള വാഹന ഗതാഗതം ഒക്ടോബർ 17 മുതൽ പ്രവൃത്തി തീരുന്നതിന് വരെ പൂർണ്ണമായും നിരോധിക്കും. കണ്ണാടി പൊയിൽ നിന്നും കൂട്ടാലിടക്ക് പോകുന്ന വാഹനങ്ങൾ ഒക്ടോബർ 17 മുതൽ പ്രവൃത്തി തീരുന്നതുവരെ കുന്നുമ്മൽ പൊയിൽ നിന്നും തൃക്കുറ്റിശ്ശേരി വഴി കൂട്ടാലിടക്കും തിരിച്ചുപോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
--

Post a Comment

Previous Post Next Post