കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ടയാളെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ബൈക്ക് യാത്രക്കാരനായ മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അപകടം നടന്ന സ്ഥലത്തുകൂടി കടന്നു പോവുകയായിരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ, ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആൽഫിയെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആൽഫിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Post a Comment