മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാർ സഹായം മറ്റന്നാൾ ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

കനത്ത മഴയോ മണ്ണിടിച്ചിലോ ഇല്ലാത്ത സാഹചര്യത്തിലും അപകടം ഉണ്ടായത് ഗൗരവത്തോടെ തന്നെ  സംസ്ഥാന സർക്കാർ കാണുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കനത്ത മഴയിൽ ഇന്നലെ അപകടത്തിൽപ്പെട്ടവരുടെ  കുടുംബങ്ങളുടെ വേദനയിൽ സർക്കാർ പങ്കുചേരുന്നുവെന്നും, ഇവർക്കുള്ള സഹായം അടക്കമുള്ള കാര്യങ്ങൾ മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ദുരന്ത പ്രതികരണ സംവിധാനം വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു കഴിഞ്ഞതായും അദ്ദേഹം  മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.


Post a Comment

Previous Post Next Post